ഗ്രാമപഞ്ചായത്തിൻറെ ചരിത്രം
വിവിധ ജനസമൂഹങ്ങളുമായുള്ള സമ്പര്ക്ക്ങ്ങളും അവയിലൂടെ ഉരുത്തിരിഞ്ഞുവന്ന ജീവിതരീതികളും ചേര്‍ന്ന് സമ്മിശ്രവും അതേ സമയം ഉന്നതവുമായ ഒരു സംസ്ക്കാരത്തിന്റെ തട്ടകം ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രസിദ്ധമായ അണ്ടല്ലൂര്കാരവും, മേലൂര്ശിെവക്ഷേത്രവും, ബ്രണ്ണന്‍ കോളേജുമാണ് ധര്മ്മിടത്തെപ്പറ്റി പറയുമ്പേള്‍ ആരും ആദ്യം ഓര്ക്കുശക. ധര്മ്മുടം എന്ന സ്ഥലനാമത്തിന്റെ ഉത്ഭവചരിത്രത്തെപ്പറ്റി വിവിധാഭിപ്രായങ്ങള്‍ കേള്ക്കു ന്നുണ്ട്. ധര്മ്മനപട്ടണമാണ് ധര്മ്മ്ടം ആയതെന്നാണ് ഒരഭിപ്രായം. ഒരുകാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നതുകൊണ്ടാണ് ധര്മ്മനപട്ടണം എന്ന പേരു കൈവന്നതെന്ന് കരുതാം. ബുദ്ധമതക്കാര്‍ സ്ഥാപിച്ച ധര്മ്മനമഠങ്ങളുണ്ടായിരുന്നതു കൊണ്ടാണ് ധര്മ്മകടം എന്ന പേരുണ്ടായതെന്നു പറയുന്നവരുണ്ട്. കോലത്തുനാട് വാണ ധര്മ്മമന് എന്ന ഭരണാധികാരിയില്‍ നിന്നാണ് ധര്മ്മനപട്ടണം എന്ന പേര് കിട്ടിയതെന്ന അഭിപ്രായവുമുണ്ട്. ഇതൊന്നുമല്ല, തറമേലിടമാണ് ധര്മ്മനടമായി രൂപാന്തരപ്പെട്ടതെന്നു കരുതുന്നവരും കുറവല്ല. പണ്ടുകാലത്ത് തര്ക്കവങ്ങള് പറഞ്ഞുതീര്ത്തിമരുന്ന സ്ഥലമാണത്രെ തറമേലിടം. അരയാല്ത്തനറമേലെ യോഗം ചേര്ന്നാ യിരുന്നുവത്രെ പുരാതനകാലത്ത് ഈ പ്രദേശങ്ങളിലെ വഴക്കുകളും തര്ക്കേങ്ങളും മറ്റും പറഞ്ഞു തീര്ത്തിനരുന്നത്. തറമേലിടത്തുവെച്ച് തീരാത്ത വഴക്കുകളും മറ്റും അണ്ടല്ലുര്‍ കൊട്ടിലില്‍ വെച്ചും, അവിടെയും തീരാത്തവ ചിറക്കല്‍ കോവിലകത്തു വെച്ചും പറഞ്ഞുതീര്ത്തിതരുന്നുവെന്നു പറയപ്പെടുന്നു. അങ്ങനെ തറമേലിടം എന്ന സ്ഥലനാമം ഉണ്ടായി എന്നും കാലാന്തരത്തില്‍ അത് ധര്മ്മുടം ആയെന്നുമാണ് അതു സംബന്ധിച്ചുള്ള വാദഗതി. കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേമലബാറിലെ സാമൂഹിക സാംസ്കാരിക ചരിത്രം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച സ്ഥലമാണ് ധര്‍മ്മടം. ധര്‍മ്മടം ഗ്രാമം ധര്‍മ്മപട്ടണം എന്ന പേരില്‍ പ്രാചീന കേരളചരിത്രത്തിലും ആധുനിക കേരളചരിത്രത്തിലും പ്രസിദ്ധമാണ്. വയനാടന്‍ മലകളുടെ പടിഞ്ഞാറന്‍ ചെരിവുകളില്‍ നിന്നുത്ഭവിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ, 40 നാഴികയോളം പടിഞ്ഞാറോട്ടൊഴുകി രണ്ടായി പിരിയുകയും, കടലില്‍ ചേരുന്ന ഭാഗത്തിനു തൊട്ടുമുന്‍പ് ധര്‍മ്മപട്ടണം ദ്വീപിനു ജന്മം നല്‍കുകയും ചെയ്യുന്നു. പുഴയുടെ ഇരുശാഖകള്‍ക്കും, അറബിക്കടലിനും ഇടയിലുള്ള പ്രകൃതി സൌന്ദര്യം നിറഞ്ഞുനില്ക്കുന്ന ഈ ദ്വീപ് ധര്‍മ്മടം, പാലയാട്, അണ്ടല്ലൂര്‍, മേലൂര്‍ എന്നീ ദേശങ്ങളുള്പ്പെട്ട പഞ്ചായത്താണ്. വിവിധ ജനസമൂഹങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അവയിലൂടെ ഉരുത്തിരിഞ്ഞുവന്ന ജീവിതരീതികളും ചേര്‍ന്ന് സമ്മിശ്രവും അതേ സമയം ഉന്നതവുമായ ഒരു സംസ്ക്കാരത്തിന്റെ തട്ടകം ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രസിദ്ധമായ അണ്ടല്ലൂര്കാവും, മേലൂര്ശിവക്ഷേത്രവും, ബ്രണ്ണന്‍ കോളേജുമാണ് ധര്മ്മടത്തെപ്പറ്റി പറയുമ്പേള്‍ ആരും ആദ്യം ഓര്‍ക്കുക. ധര്‍മ്മടം എന്ന സ്ഥലനാമത്തിന്റെ ഉത്ഭവചരിത്രത്തെപ്പറ്റി വിവിധാഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. ധര്മ്മപട്ടണമാണ് ധര്‍മ്മടം ആയതെന്നാണ് ഒരഭിപ്രായം. ഒരുകാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നതുകൊണ്ടാണ് ധര്‍മ്മപട്ടണം എന്ന പേരു കൈവന്നതെന്ന് കരുതാം. ബുദ്ധമതക്കാര്‍ സ്ഥാപിച്ച ധര്മ്മമഠങ്ങളുണ്ടായിരുന്നതു കൊണ്ടാണ് ധര്‍മ്മടം എന്ന പേരുണ്ടായതെന്നു പറയുന്നവരുണ്ട്. കോലത്തുനാട് വാണ ധര്മ്മന് എന്ന ഭരണാധികാരിയില്‍ നിന്നാണ് ധര്‍മ്മപട്ടണം എന്ന പേര് കിട്ടിയതെന്ന അഭിപ്രായവുമുണ്ട്. ഇതൊന്നുമല്ല, തറമേലിടമാണ് ധര്‍മ്മടമായി രൂപാന്തരപ്പെട്ടതെന്നു കരുതുന്നവരും കുറവല്ല. പണ്ടുകാലത്ത് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്ത്തിരുന്ന സ്ഥലമാണത്രെ തറമേലിടം. അരയാല്ത്തറമേലെ യോഗം ചേര്ന്നായിരുന്നുവത്രെ പുരാതനകാലത്ത് ഈ പ്രദേശങ്ങളിലെ വഴക്കുകളും തര്‍ക്കങ്ങളും മറ്റും പറഞ്ഞു തീര്‍ത്തിരുന്നത്. തറമേലിടത്തുവെച്ച് തീരാത്ത വഴക്കുകളും മറ്റും അണ്ടല്ലുര്‍ കൊട്ടിലില്‍ വെച്ചും, അവിടെയും തീരാത്തവ ചിറക്കല്‍ കോവിലകത്തു വെച്ചും പറഞ്ഞുതീര്ത്തിരുന്നുവെന്നു പറയപ്പെടുന്നു. അങ്ങനെ തറമേലിടം എന്ന സ്ഥലനാമം ഉണ്ടായി എന്നും കാലാന്തരത്തില്‍ അത് ധര്‍മ്മടം ആയെന്നുമാണ് അതു സംബന്ധിച്ചുള്ള വാദഗതി.