പഞ്ചായത്ത്

ധർമ്മടം പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻറ് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻറ് : പ്രസിഡൻറിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചത്.

ബി ഗീതമ്മ

പ്രസിഡൻ്റ്

കെ നാരായണൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക കെ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മനയത്ത് ബഷീർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീമ പി

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷബ്ന കെ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തലശ്ശേരി താലൂക്ക്,കണ്ണൂർ ജില്ല, കേരളം. വാര്‍ഡുകള്‍ : 20 നിയമസഭാ മണ്ഡലം : ധർമ്മടം  ലോകസഭാ മണ്ഡലം : കണ്ണൂർ വില്ലേജുകള്‍ : ധർമ്മടം ആകെ ജനസംഖ്യ (2011) : 30804 വിസ്തീർണ്ണം : 10.68 ച.കി.മീ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിൻറെ ചരിത്രം

കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേമലബാറിലെ സാമൂഹിക സാംസ്കാരിക ചരിത്രം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച സ്ഥലമാണ് ധർമ്മടം. ധർമ്മടം ഗ്രാമം ധർമ്മപട്ടണം എന്ന പേരില്‍ പ്രാചീന കേരളചരിത്രത്തിലും ആധുനിക കേരളചരിത്രത്തിലും പ്രസിദ്ധമാണ്. വയനാടന്‍ മലകളുടെ പടിഞ്ഞാറന്‍ ചെരിവുകളില്‍ നിന്നുത്ഭവിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ, 40 നാഴികയോളം പടിഞ്ഞാറോട്ടൊഴുകി രണ്ടായി പിരിയുകയും, കടലില്‍ ചേരുന്ന ഭാഗത്തിനു തൊട്ടുമുമ്പോ ധർമ്മയപട്ടണം ദ്വീപിന് ജന്മം നല്കുനകയും ചെയ്യുന്നു. പുഴയുടെ ഇരുശാഖകളും , അറബിക്കടലിനും ഇടയിലുള്ള പ്രകൃതി സൌന്ദര്യം നിറഞ്ഞുനില്ക്കുുന്ന ഈ ദ്വീപ് ധർമ്മടം, പാലയാട്, അണ്ടല്ലൂര്‍, മേലൂര്‍ എന്നീ ദേശങ്ങളുൾപ്പെട്ട പഞ്ചായത്താണ്.

കൂടുതൽ വായിക്കുക