ഗ്രാമപഞ്ചായത്തിൻറെ ചരിത്രം
കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേമലബാറിലെ സാമൂഹിക സാംസ്കാരിക ചരിത്രം രൂപപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച സ്ഥലമാണ് ധർമ്മടം. ധർമ്മടം ഗ്രാമം ധർമ്മപട്ടണം എന്ന പേരില്‍ പ്രാചീന കേരളചരിത്രത്തിലും ആധുനിക കേരളചരിത്രത്തിലും പ്രസിദ്ധമാണ്. വയനാടന്‍ മലകളുടെ പടിഞ്ഞാറന്‍ ചെരിവുകളില്‍ നിന്നുത്ഭവിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ, 40 നാഴികയോളം പടിഞ്ഞാറോട്ടൊഴുകി രണ്ടായി പിരിയുകയും, കടലില്‍ ചേരുന്ന ഭാഗത്തിനു തൊട്ടുമുമ്പോ ധർമ്മയപട്ടണം ദ്വീപിന് ജന്മം നല്കുനകയും ചെയ്യുന്നു. പുഴയുടെ ഇരുശാഖകളും , അറബിക്കടലിനും ഇടയിലുള്ള പ്രകൃതി സൌന്ദര്യം നിറഞ്ഞുനില്ക്കുുന്ന ഈ ദ്വീപ് ധർമ്മടം, പാലയാട്, അണ്ടല്ലൂര്‍, മേലൂര്‍ എന്നീ ദേശങ്ങളുൾപ്പെട്ട പഞ്ചായത്താണ്.
കൂടുതൽ വായിക്കുക